ADVERTISEMENT

പറവൂർ ∙ കോൺഗ്രസ് രാഷ്ട്രീയത്തിൽ വിവാദം ഉണ്ടാക്കിയതു താനല്ലെന്നു ശശി തരൂർ എംപി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘എന്റെ ഭാഗത്തു നിന്നു പാർട്ടിയെക്കുറിച്ചോ പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ചോ ഒരു മോശം വാക്ക് ഉണ്ടായതായി കേട്ടിട്ടുണ്ടോ?’ തരൂർ ചോദിച്ചു.

‘ നിങ്ങളൊക്കെ പറയുന്നു വിവാദമുണ്ടെന്ന്. എന്റെ ഭാഗത്തുനിന്നു വിവാദം ഉണ്ടായിട്ടില്ല. എനിക്ക് ആരോടു സംസാരിക്കാനും ഒരു പ്രശ്നവുമില്ല. ഇങ്ങനെ സംസാരിക്കാതിരിക്കാൻ നമ്മൾ കുട്ടികളാണോ? പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റുമായി ഒരു അകലവും കാണുന്നില്ല. എന്റെ അറിവിൽ എല്ലാം നന്നായി നടക്കുന്നുണ്ട്. 

താരിഖ് അൻവർ എന്നോട് ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. എവിടെ പോയാലും ഡിസിസിയോടു പറയുന്നുണ്ട്. പറവൂരിൽ വന്നതു പോലുള്ള ചില സ്വകാര്യ പരിപാടികൾക്കു പോകുമ്പോൾ ഡിസിസി പ്രസിഡന്റിനോടു പറയേണ്ട ആവശ്യമില്ല’ – തരൂർ പറഞ്ഞു. 

അച്ചടക്ക സമിതിയുടെ നോട്ടിസ് എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്തെങ്കിലും തെറ്റ് ഉണ്ടായാലല്ലേ അതിന്റെ ആവശ്യമുള്ളൂ എന്നായിരുന്നു മറുപടി.

English Summary: Shashi Tharoor statement on controversies connecting him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com