ADVERTISEMENT

കൊച്ചി ∙ സാന്ത്വനപരിചരണം പോലുള്ള രാഷ്ട്രീയേതര സാമൂഹികസേവന പദ്ധതികളുമായി ഇനി കോൺഗ്രസിന്റെ ‘വൈറ്റ് ആർമി.’ 1250 അംഗ സന്നദ്ധ സേവനസംഘം രൂപീകരിച്ചത് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ്. വെളുത്ത പാന്റ്സ്, ഷർട്ട്, ഷൂ എന്നിവയാണു യൂണിഫോം. വരുന്ന റിപ്പബ്ലിക് ദിനത്തിൽ ഔദ്യോഗിക തുടക്കം.

സംസ്ഥാനത്ത് ആദ്യമായി ഒരു ഡിസിസി ഓഫിസിൽ വിപുലമായ ലൈബ്രറിയും പഠനഗവേഷണ കേന്ദ്രവും സ്ഥാപിച്ചതും എറണാകുളം ജില്ലാ കമ്മിറ്റിയായിരുന്നു. നിർധനർക്കുള്ള വീടു നിർമാണം, ശുചീകരണം, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയവ ഏറ്റെടുത്തു നടത്തും.

ഓരോ മണ്ഡലം കമ്മിറ്റികളിൽ നിന്നും ചുരുങ്ങിയത് 10 പേരെ വീതമാണ് ഉൾപ്പെടുത്തിയത്. 1250 പേർ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 4 ദിനം നീളുന്ന ആദ്യ ക്യാംപിന് ഇന്നു കളമശേരിയിൽ തുടക്കമാകും. ഡിസംബർ ഒന്നിനു സമാപിക്കും. സന്നദ്ധപ്രവർത്തകർക്കെല്ലാം മെഡിക്കൽ ഇൻഷുറൻസ് പോളിസിയും ലഭ്യമാക്കുമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.

English Summary: Congress white army for social service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com