ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; ഭാര്യ അറസ്റ്റിൽ

HIGHLIGHTS
  • ഉറക്കത്തിൽ കോടാലി കൊണ്ടാണ് വെട്ടേറ്റത്
kerala
SHARE

പാറശാല (തിരുവനന്തപുരം)∙ കോടാലി കൊണ്ടുള്ള വെട്ടേറ്റ് ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉദിയൻകുളങ്ങര കുടുമ്പോട്ടുകോണം പ്രബിൻ കോട്ടേജിൽ കരിപ്പെട്ടി മൊത്ത വിൽപന സ്ഥാപന ഉടമ ചെല്ലപ്പൻ (56) ആണ് ഉറക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായർ രാത്രി 2.30ന് ആണ് സംഭവം. നെറ്റിയിലും മൂക്കിനു മുകളിലും മൂന്നു വെട്ടേറ്റ ചെല്ലപ്പൻ സംഭവസ്ഥലത്തു മരിച്ചു.

ഇളയ മകൾ നിലവിളി കേട്ട് ഉണർന്നപ്പോഴാണു സംഭവമറിയുന്നത്. മകൾ അമ്മയെ ഉടൻ മറ്റെ‍ാരു മുറിയിലേക്കു മാറ്റി പൂട്ടിയിട്ടു. മാനസികാസ്വാസ്ഥ്യത്തിനു വർഷങ്ങളായി ചികിത്സയിലാണ് ഭാര്യ. ബിസിനസിൽ ഉണ്ടായ നഷ്ടം മൂലം ചെല്ലപ്പൻ അടുത്തയിടെ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് പലരും വീട്ടിൽ എത്തിയതിന്റെ ബുദ്ധിമുട്ട് മൂലം ഭർത്താവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്നാണ് ഇവർ പെ‍ാലീസിനു നൽകിയ മെ‍ാഴി.

എന്നാൽ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണു സൂചന. മാസങ്ങൾക്കു മുൻപും ഇവർ ഭർത്താവിനെ കത്തി കെ‍ാണ്ട് ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നു സമീപവാസികൾ പറയുന്നു. ഇതിനു ശേഷം മുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷം ഒറ്റയ്ക്കാണ് ചെല്ലപ്പൻ ഉറങ്ങാറുള്ളത്. ഇന്നലെ മുറി പൂട്ടിയിരുന്നില്ല. മൃതദേഹം ആനക്കുന്ന് പള്ളിയിൽ സംസ്കരിച്ചു.

English Summary: husband was hacked to death and his wife was arrested 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS