ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം സംഘർഷത്തിൽ അ‍റസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നു. തുറമുഖ വിഷയത്തിൽ നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. അതിനു ശേഷമാകും അറസ്റ്റ്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളി‍ൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.

വിഴിഞ്ഞത്തു ക്രമസ‍മാധാനപാലത്തിനായി ഡിഐജി ആർ.നിശാന്തിനി‍യെ സ്പെഷൽ ഓഫിസറായി നിയമിക്കുകയും വൈദികർ ഉൾപ്പെടെ പ്രതികളായ കേസുകളിൽ തുടർനടപടി‍ക്കു ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തത് ഇതെത്തുടർന്നാണെന്നു വ്യക്തമായി. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്. തുറമുഖവിരുദ്ധ സമരത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രകടനം നടത്തി. 

അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)  അന്വേഷണം തുടങ്ങിയെന്ന പ്രചാരണത്തിനു കേരള പൊലീസിൽ നിന്നു സ്ഥിരീകരണമില്ല. സമരത്തിൽ തീവ്രവാദ ബന്ധമുള്ളവർ നുഴഞ്ഞു കയറിയതായി അറിവില്ലെന്നും താൻ പങ്കെടുത്ത യോഗത്തിൽ എൻഐഎ ഉണ്ടായിരുന്നില്ലെന്നും ഡിഐജി നിശാന്തിനി വ്യക്തമാക്കി. അതിനിടെ, മന്ത്രി വി.അബ്ദുറഹിമാനെ‍തിരെ നടത്തിയ പരാമർശത്തിൽ സമരസമിതി കൺവീനർ ഫാ.തിയഡോഷ്യസ് ഡിക്രൂസി‍നെതിരെ പൊലീസ് കേസെടുത്തു. 

English Summary: Vizhinjam attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com