ചാൻസലർ പദവി ബിൽ സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളിൽ ഇല്ല

arif-mohammad-khan
SHARE

തിരുവനന്തപുരം∙ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇല്ല. സഭ തുടങ്ങുന്ന അഞ്ചിനു നാലു ബില്ലുകളാണ് അവതരിപ്പിക്കുക. കശുവണ്ടി ഫാക്ടറികൾ വിലയ്ക്കെടുക്കൽ ഭേദഗതി ബിൽ, കേരള വെറ്ററിനറിയും ജന്തുശാസ്ത്രവും സർവകലാശാലാ ഭേദഗതി ബിൽ, കേരള ഹൈക്കോടതി സർവീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബിൽ എന്നിവയാണ് ആദ്യദിനം.

ആറിനു മൂന്നു ബില്ലുകളുണ്ട്. കേരള നദീതട സംരക്ഷണ മണൽവാരൽ ഭേദഗതി ബിൽ, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, കേരള മോട്ടർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബിൽ എന്നിവ അവതരിപ്പിക്കും. ആദ്യദിനം ഉച്ചയ്ക്കു സഭയിലെ കക്ഷി നേതാക്കളുടെ യോഗം ചേർന്നാണ് 7 മുതലുള്ള ദിവസങ്ങളിലെ നടപടിക്രമത്തിൽ ധാരണയിലെത്തുക. 

English Summary: Chancellor post bill not to be presented in the initial days of kerala assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS