പണപ്പെട്ടിയിൽ കയ്യിട്ടുവാരിയ പൊലീസുകാരന് സസ്പെൻഷൻ

HIGHLIGHTS
  • സസ്പെൻഷനിലായത് പൊലീസ് അസോ. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്
Extra Page-Kottayam-Manorama-Second-A-30112022-3.sla
SHARE

തൊടുപുഴ ∙ പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നു പണം മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് സിവിൽ പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തു. പീരുമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ സാഗർ പി.മധുവിനെ ആണ് ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. കടയിലെ നിത്യസന്ദർശകനായ യുവ പൊലീസുകാരൻ പരിചയം മുതലെടുത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചെന്നാണു പരാതി. 

മുൻപു പൊലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ പൊലീസുകാരനെ നിരീക്ഷിച്ചു. പെട്ടിയിൽ കയ്യിട്ടതിനു പിന്നാലെ ഇയാളെ ഉടമ പിടികൂടി. ബഹളം കേട്ട് ആളുകൂടിയതോടെ പൊലീസുകാരൻ 5,000 നഷ്ടപരിഹാരം നൽകുകയും മാപ്പു പറയുകയും ചെയ്തു. പീരുമേട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ മടങ്ങിപ്പോയി. പൊലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെ ഒരുവിഭാഗം പൊലീസുകാർ രംഗത്തുവന്നതോടെ സംഭവം വിവാദമായി. കുട്ടിക്കാനത്തും ഇയാൾ സമാനരീതിയിൽ പണം അപഹരിച്ചതായി ആക്ഷേപമുയർന്നിരുന്നു.

English Summary :  Civil Police Officer suspended

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS