ADVERTISEMENT

കണ്ണൂർ ∙ ആയിരങ്ങൾക്കു സാന്ത്വനമായി മാറിയ ‘ഹൃദയപൂർവം’ പരിശോധനാ ക്യാംപിനു കണ്ണൂർ മലയാള മനോരമയിൽ നാളെ തുടക്കമാകും. രാവിലെ 8ന് ക്യാംപ് ആരംഭിക്കും. 2 ദിവസത്തെ ക്യാംപിൽ എല്ലാ ജില്ലകളിൽ നിന്നുമായി 300 പേർ പങ്കെടുക്കും. മുൻപു ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കുള്ള തുടർപരിശോധനയും നടക്കും. 

മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നൊരുക്കുന്ന പദ്ധതിയിലെ ക്യാംപുകൾക്ക് മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.അജിത് മുല്ലശേരി, പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ.കെ.ശിവകുമാർ, സീനിയർ കൺസൽറ്റന്റ് കാർഡിയോ തൊറാസിക് സർജൻ ഡോ.വി.എം.കുര്യൻ, ഡോ.രവി അഗർവാൾ, ഡോ.പ്രതിക്, ഡോ.അശ്വൻ, ഡോ.പ്രമോദ്, ഡോ.തേജസ്വി എന്നിവർ നേതൃത്വം നൽകും. 

വിദഗ്ധ ഡോക്ടർമാരുടെ സമിതി നടത്തുന്ന പരിശോധനകൾക്കു ശേഷമാകും ശസ്ത്രക്രിയ വേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കുന്നത്. ഇസിജി, ട്രെഡ്‌മിൽ, എക്കോ കാർഡിയോ ഗ്രാം തുടങ്ങിയ സൗകര്യങ്ങളും മദ്രാസ് മെഡിക്കൽ മിഷന്റെ ആധുനിക പരിശോധനാ സൗകര്യങ്ങളുള്ള മൊബൈൽ ഡയഗ്നോസ്റ്റിക് ക്ലിനിക്കും (എംഡിസി) ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. 

മുൻകൂട്ടി റജിസ്റ്റർ ചെയ്തവർ അനുവദിച്ചിരിക്കുന്ന സമയത്തു തന്നെ ക്യാംപിലെത്തണം. പരിശോധനയ്ക്കെത്തുമ്പോൾ മുൻചികിത്സാ രേഖകളും നൽകണം. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 98953 99491 എന്ന നമ്പറിൽ രാവിലെ10 മുതൽ വൈകിട്ട് 6 വരെ വിളിക്കാം.

Content Highlight: Hridayapoorvam camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com