ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട മറ്റു ബില്ലുകൾ അംഗീകരിക്കുന്നതിന് ഇന്നു മന്ത്രിസഭാ യോഗം വീണ്ടും ചേരും. മദ്യത്തിന്റെ വിൽപന നികുതി 4% ഉയർത്താനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചു. കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.

മദ്യക്കമ്പനികളിൽ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവ് നികുതി ഒഴിവാക്കും. കെജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 10 പ്രകാരമാണു ഡിസ്റ്റിലറികളിൽ നിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കുന്നത്. ഇതിനു പ്രത്യേക വിജ്ഞാപനം ഇറക്കും. ഇത് ഒഴിവാക്കുന്നതോടെ വർഷം 170 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാകും. ഇതു പരിഹരിക്കാനാണ് വിൽപന നികുതി 4% ഉയർത്തുന്നത്.

Content Highlight: Kerala cabinet meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com