ADVERTISEMENT

കൊച്ചി ∙ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം നിജപ്പെടുത്തണമെന്നു നിരീക്ഷിച്ച ഹൈക്കോടതി, അവരെ നേരിട്ടു നിയമിക്കുന്നതിൽ തെറ്റില്ലെന്നും പെൻഷൻ നൽകുന്നതിൽ അപാകതയില്ലെന്നും വിധിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് എന്നിവരുടെ പഴ്സനൽ സ്റ്റാഫ് നിയമനത്തിന്റെ ഭരണഘടനാ സാധുത ഉൾപ്പെടെ ചോദ്യംചെയ്തു നൽകിയ പൊതുതാൽപര്യ ഹർജികൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവർ ഇക്കാര്യം പറഞ്ഞത്. പഴ്സനൽ സ്റ്റാഫിന്റെ നേരിട്ടുള്ള നിയമനം ഉൾപ്പെടെ ചോദ്യം ചെയ്ത് ആന്റി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെന്റ് ഉൾപ്പെടെയാണ് ഹർജികൾ നൽകിയത്. 

ഔദ്യോഗിക കൃത്യനിർവഹണ കാര്യങ്ങളിൽ രഹസ്യാത്മകത, വിശ്വാസം തുടങ്ങിയവ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണു മന്ത്രിമാർ പഴ്സനൽ സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നത്.  മന്ത്രിയുടെ സേവന കാലയളവാണു പഴ്സനൽ സ്റ്റാഫിന്റെ കാലാവധി. അതിനാൽ പൊതുചട്ട പ്രകാരമുള്ള നിയമനങ്ങൾക്കു സമാനമല്ല ഇത്. 

സർക്കാർ സർവീസിലെ ജീവനക്കാരെ നിയമിക്കുന്നതിനു തുല്യമായി ഇതിനെ കാണാനാവില്ല. പഴ്സനൽ സ്റ്റാഫ് നിയമനത്തിനായി പ്രത്യേക ചട്ടം രൂപീകരിക്കാൻ ഭരണഘടന പ്രകാരം നിയമസഭയ്ക്ക് അധികാരമുണ്ട്. പ്രത്യേക ചട്ടത്തിൽ യോഗ്യത നിർദേശിച്ചിട്ടില്ല എന്ന കാരണത്താൽ ഭരണഘടനാ വിരുദ്ധമാകുന്നില്ല. 

10 വർഷത്തിൽ താഴെ സർവീസുള്ള സർക്കാർ ജീവനക്കാർക്ക് എക്സ്ഗ്രേഷ്യ പെൻഷൻ നൽകുന്നുണ്ടെന്നും കോടതി പറഞ്ഞു. 2019 ജൂലൈ 1 മുതൽ 3 വർഷത്തിൽ താഴെ സർവീസുള്ളവർക്ക് 3550 രൂപ എക്സ്ഗ്രേഷ്യ പെൻഷനും 1100 രൂപ കുടുംബ പെൻഷനും നൽകുന്നുണ്ടെന്നു സർക്കാർ അറിയിച്ചിരുന്നു.

English Summary: Kerala High court on petitions challenging pension for personal staff of ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com