ADVERTISEMENT

ആലപ്പുഴ ∙ എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസെടുത്തു. വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ.അശോകൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.

ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശനെ പ്രതിയാക്കാൻ വെള്ളാപ്പള്ളി നടേശൻ, അശോകൻ, തുഷാർ എന്നിവർ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികൾ മഹേശനെ മാനസിക സമ്മർദത്തിലാക്കിയെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മഹേശനെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത മൈക്രോ ഫിനാൻസ് കേസുകളിൽ പ്രതിയാക്കി, തുടർച്ചയായി ചോദ്യം ചെയ്യിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമാണ് മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇപ്പോൾ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ക്രിമിനൽ കേസിൽ പ്രതിയാക്കി യോഗം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയുകയാണ് ലക്ഷ്യമെന്നും തന്നെയും കുടുംബത്തെയും മോശക്കാരാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

English Summary: Police filed Case against Vellapally Natesan on KK Mahesan's death 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com