ADVERTISEMENT

കൊച്ചി ∙ ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു കുറ്റക്കാരെ പിടികൂടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ജനത്തിനു നിയമത്തെ പേടിയില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും കുറ്റക്കാരെ കർശനമായി നേരിടുക മാത്രമേ പോംവഴിയുള്ളൂ എന്നും കോടതി വ്യക്തമാക്കി.   

ആശുപത്രി സേവനങ്ങളും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സംബന്ധിച്ച കേസുകളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ചവിട്ടിയ സംഭവം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണു കോടതി നടപടി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എന്തു നടപടി എടുത്തുവെന്നും ഇനി എന്തെല്ലാം സാധിക്കുമെന്നും സർക്കാർ അറിയിക്കണമെന്നു കോടതി നിർദേശിച്ചു.

English Summary: Case must be registered within one hour if hospital employees are attacked orders high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com