തിരുവനന്തപുരം ∙ ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും ഒന്നും ശ്രദ്ധിക്കാൻ സർക്കാരിനു സമയമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന് എവിടെയാണ് ക്രമസമാധാനം നോക്കാൻ സമയം എന്നും സർവകലാശാലകളെ നിയന്ത്രിക്കാൻ അല്ലേ താൽപര്യമെന്നും വിഴിഞ്ഞം സമരത്തെ പരാമർശിച്ചു ഗവർണർ ചോദിച്ചു. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Governor arif Mohammed khan on University VC Issue