ADVERTISEMENT

തിരുവനന്തപുരം ∙ കോവി‍‍ഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത ഗുരുതരസ്വഭാവമില്ലാത്ത ഒരു ലക്ഷത്തോളം കേസുകൾ പിൻവലിക്കാൻ പൊലീസിനു സർക്കാർ നിർദേശം നൽകി. ഇതിന് കോടതിയുടെ അനുമതി തേടണം. ജില്ലാ പൊലീസ് മേധാവിമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഇതിനു ചുമതലപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവിയോടു നിർദേശിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു ഉത്തരവിട്ടു. 

ഐപിസി 188, 269, 290, കേരള പൊലീസ് നിയമം 118 (ഇ), ദുരന്തനിവാരണ നിയമം, കേരള പകർച്ചവ്യാധി ഓർഡിനൻസ് ആക്ട് 4 (2–എ) മുതൽ 4 (2–ജെ) വരെ വകുപ്പുകൾ എന്നിവയനുസരിച്ചു റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും. 

ഇവയ്ക്കൊപ്പം മറ്റു വകുപ്പുകൾ കൂടി ചേർത്താണു കേസുകൾ എടുത്തതെങ്കിൽ അവ പിൻവലിക്കില്ല. ഉദാഹരണത്തിന്, കോവി‍ഡ് കാലത്തു സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത മിക്ക കേസുകളിലും കോവിഡ് മാനദണ്ഡം ലംഘിച്ചതിനുള്ള വകുപ്പുകൾ കൂടി ചേർത്തിരുന്നു. ഈ കേസുകളോ, കേസിൽനിന്ന് കോവിഡ് മാനദണ്ഡവുമായി ബന്ധപ്പെട്ട വകുപ്പുകളോ ഒഴിവാക്കില്ല.

English Summary: One lakh covid cases to be withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com