ADVERTISEMENT

കോഴിക്കോട്∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ് കോഴിക്കോട് സെന്ററിന്റെ എഡിറ്ററും സീറോ സ്റ്റുഡിയോ പ്രിൻസിപ്പൽ ആർക്കിടെക്റ്റുമായ മഞ്ചേരി പാലക്കുളം പറച്ചിക്കോടൻ വീട്ടിൽ അഫീഫ് (32) ബംഗളൂരുവിൽ കുഴഞ്ഞുവീണ് മരിച്ചു. 2017ൽ വനിത വീട് ബെസ്റ്റ് ആർകിടെക്റ്റ് പുരസ്കാരവും ബെസ്റ്റ് റിനവേറ്റഡ് ഹൗസ് പുരസ്കാരവും നേടിയ ആർകിടെക്റ്റാണ് അഫീഫ്.

അട്ടപ്പാടിയിലെ ആദിവാസി പുനഃരധിവാസ പ്രോജക്ടിന് 2022ലെ ഐഐഎ ദേശീയ അവാർഡ് നേടിയ അഫീഫ് സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രോജക്ടുകൾ ഏറ്റെടുത്ത് യാഥാർഥ്യമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ അറിയപ്പെടുന്ന ആർക്കിടെക്റ്റായ അഫീഫിനെത്തേടി ഐഐഎ നാഷണൽ അവാർഡ്. ഐഐഎ കേരള ചാപ്റ്റർ അവാർഡ്, ഫോബ്‌സ് ഇന്ത്യ ഡിസൈൻ അവാർഡ്, സ്റ്റാർട്ട്അപ്പ് ഓഫ് ദി ഇയർ അവാർഡ്, ഐഐഐഡി ഡിസൈൻ എക്‌സലൻസ് അവാർഡ്, എൻഡിടിവി ഡിസൈൻ ആൻഡ് ആർക്കിടെക്ച്ചർ അവാർഡ് തുടങ്ങി നിരവധി ദേശീയ പുരസ്‌കാരങ്ങൾ. നേടിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോഹ്‌ലർ ബോൾഡ് ഡിസൈൻ അവാർഡ് ഏറ്റു വാങ്ങുന്നതിനായി ബെംഗലുരുവിൽ പോയപ്പോഴാണ് മരണം സംഭവിച്ചത്. ബാത്ത് റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. അഫീഫിന്റെ മരണം ആർക്കിടെക്റ്റ് മേഖലയ്ക്കും പൊതുസമൂഹത്തിനും തീരാ നഷ്്ടമാണെന്ന് ഐഐഎ കാലിക്കറ്റ് സെന്റർ ചെയർമാൻ ആർക്കിടെക്റ്റ് പി.പി. വിവേക്, സെക്രട്ടറിമാരായ ആർക്കിടെക്റ്റ് ഷാം സലീം, അർക്കിടെക്റ്റ് മുഹമ്മദ് അഫ്‌നാൻ എന്നിവർ പറഞ്ഞു. ഖബറടക്കം പാലക്കുളം ജുമാമസ്ജിദിൽ നടത്തി. പിതാവ്: അബൂബക്കർ സിദ്ദീഖ്, മാതാവ്: റസിയ. ഭാര്യ:ഷബ്ന.കെ. മകൾ: ആയിഷ മിൻഹർ.

 

English Summary: Architect Afeef passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com