ADVERTISEMENT

തിരുവനന്തപുരം ∙ വേൾഡ് കോഓപ്പറേറ്റീവ് മോണിറ്ററിന്റെ വിലയിരുത്തലിൽ ധനകാര്യ–സേവന മേഖലയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനം കേരള ബാങ്കിനു ലഭിച്ചു. തുടർച്ചയായ മൂന്നാം തവണയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി രാജ്യാന്തര തലത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. 7 വ്യത്യസ്ത മേഖലകളിൽ ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള ബാങ്ക് 35–ാം റാങ്കാണു നേടിയത്. ധനകാര്യ–സേവന മേഖലയിൽ ലോകത്ത് 7–ാം സ്ഥാനത്തും എത്തി. ഇന്ത്യയിലെ ധനകാര്യ–സേവന മേഖലയിലെ സ്ഥാപനങ്ങളിൽ വലുപ്പത്തിൽ നാലാം സ്ഥാനത്താണു കേരള ബാങ്ക്.

വ്യവസായ , അവശ്യസേവന മേഖലയിൽ ലോകത്തെ ഏറ്റവും ഉയർന്ന വിറ്റുവരവിനാണ് ഊരാളുങ്കലിന് അംഗീകാരം. ഇന്റർനാഷനൽ കോഓപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോഓപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും ചേർന്നു വർഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടായ വേൾഡ് കോ ഓപ്പറേറ്റീവ് മോണിറ്ററാണ് സഹകരണ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. 

  രണ്ടു പ്രസ്ഥാനങ്ങളും കൈവരിച്ച തിളക്കമാർന്ന നേട്ടം സഹകരണ പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന കേരളത്തിന്റെ സാക്ഷ്യപത്രമാണെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

 

English Summary: Kerala Bank: World cooperative monitor report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com