ADVERTISEMENT

തിരുവനന്തപുരം ∙ നാലു സെക്കൻഡ് വൈകിപ്പിച്ച് ഉദ്യോഗസ്ഥൻ ‘പക തീർത്ത’തിനാൽ കൊല്ലം ചവറ സ്വദേശി നിഷയ്ക്കു സർക്കാർ ജോലി നഷ്ടപ്പെട്ടതു സംബന്ധിച്ച ‘മനോരമ’ വാർത്തയിൽ സർക്കാർ അന്വേഷണം ആരംഭിച്ചു.

നഗരകാര്യ വകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫിസിൽ നിന്ന് വിവിധ ജില്ലാ പിഎസ്‌സി ഓഫിസുകളിലേക്ക്, റാങ്ക് പട്ടികയുടെ അവസാനദിവസമായ  2018 മാർച്ച് 31ന് അർധരാത്രിയോടെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതെന്ന് അന്വേഷണത്തിന്റെ ഭാഗമായ രേഖാപരിശോധനയിൽ സ്ഥിരീകരിച്ചു. 

തിരുവനന്തപുരം, മലപ്പുറം, തൃശൂർ, കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസുകളിലേക്ക് രാത്രി 11.36 മുതൽ അർധരാത്രി വരെ ഉള്ള സമയത്താണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ നിഷയ്ക്കു ജോലി നഷ്ടപ്പെട്ടു എന്നാണു പരാതി.

‘മനോരമ’വാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു മന്ത്രി എം.ബി.രാജേഷ് നഗരകാര്യ ഡയറക്ടറോട് റിപ്പോർട്ട് തേടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. നഗരകാര്യ ഡയറക്ടറുടെ നിർദേശപ്രകാരം രൂപീകരിച്ച സംഘത്തിനാണ് അന്വേഷണച്ചുമതല.

കൊച്ചി കോർപറേഷൻ ഓഫിസിൽ ഉണ്ടായ ഒഴിവുകൾ നിഷയുടെയും മറ്റ് ഉദ്യോഗാർഥികളുടെയും ശ്രമഫലമായി നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28ന് റിപ്പോർട്ട് ചെയ്യിച്ചിരുന്നു. 

അടുത്ത രണ്ടു ദിവസം അവധിദിനങ്ങൾ ആയിരുന്നു. പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഇപ്പോൾ ഓൺലൈൻ സംവിധാനം ഉണ്ടെന്നും അന്ന് മാനുവൽ രീതിയായിരുന്നുവെന്നും ആണ് ഉദ്യോഗസ്ഥർ വാക്കാൽ നൽകിയിരിക്കുന്ന വിശദീകരണം.

 

 

English Summary: Kochi corporation PSC job allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com