ആകാശപ്പൊക്കത്തിൽ അച്ഛനൊരു പൊന്ന്

HIGHLIGHTS
  • അച്ഛൻ മരിച്ച അപകടത്തിൽ വലതുകാൽ ഒടിഞ്ഞുതൂങ്ങിയ മകന് ഹൈജംപി‍ൽ സ്വർണം
sunil
ഹൈജംപിൽ സ്വർണം നേടിയ സഞ്ജയ് സുനിലിനെ ചുംബിക്കുന്ന അമ്മ അബിത.
SHARE

തിരുവനന്തപുരം ∙ വലതുകാൽ കുത്തി സഞ്ജയ് സ്വർണത്തിലേക്ക് ഉയർന്നുപൊങ്ങുമ്പോൾ മനസ്സിൽ അച്ഛൻ സുനിൽ നിറഞ്ഞുനിന്നിട്ടുണ്ടാകണം. സംസ്ഥാന സ്കൂൾ കായികമേള  സബ് ജൂനിയർ ഹൈജംപിൽ 1.6 മീറ്റർ ചാടിയാണ് സഞ്ജയ് സ്വർണം നേടിയത്.

2013ൽ അച്ഛന്റെ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടത്തിൽനിന്നു നാലാം വയസ്സിൽ അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് പാലക്കാട് കുലുക്കല്ലൂർ മുളയംകാവ് കിഴക്കേതിൽ കെ.എസ് സഞ്ജയ് സുനിൽ. അച്ഛൻ കെ.എസ്.സുനിൽകുമാർ ഓടിച്ച ബൈക്കിൽ അമ്മ അബിതയ്ക്കും ആറുമാസം മാത്രമായ അനുജത്തി നിത്യയ്ക്കുമൊപ്പം സഞ്ജയുമുണ്ടായിരുന്നു. പാഞ്ഞെത്തിയ വാൻ ഇവരെ ഇടിച്ചുതെറിപ്പിച്ചു. സഞ്ജയിന്റെ വലതുകാൽ ഒടിഞ്ഞുതൂങ്ങി. അപകടസ്ഥലത്തുവച്ചു തന്നെ സുനിൽ മരിച്ചു.

suni
സുനിൽ

ആറുമാസത്തിനുശേഷമാണ് സഞ്ജയിനു വലതുകാൽ കുത്തി നടക്കാനായത്. പാലക്കാട് പട്ടാമ്പി കൊപ്പം ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സഞ്ജയ്.

English Summary: State school sports meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS