ADVERTISEMENT

തിരുവനന്തപുരം ∙ മറ്റ് അന്വേഷണങ്ങൾ നടക്കുന്നതിനാൽ കോർപറേഷനിലെ താൽക്കാലിക നിയമനത്തിനുള്ള മേയറുടെ കത്തി‍ൻമേൽ പരിശോധന വേണ്ടെന്ന കോർപറേഷൻ വാദം തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാ‍ൻ പരിഗണിച്ചില്ല.  പരാതിയിൽ 27 ന് വിശദ‌വാദം കേൾക്കും. മേയർ ആര്യ രാജേന്ദ്രന്റെയും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിന്റെയും വാദങ്ങളാണ് ഓംബുഡ്സ്മാൻ പരിഗണിക്കാത്തത്. 

വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഇത് അന്വേഷിക്കാൻ ഓംബുഡ്സ്മാന് അധികാരമില്ലെന്നും മേയറുടെ കത്തിനെ സംബന്ധിച്ച് കോർപറേഷൻ രേഖകളിൽ പരാമർശം ഇല്ലെന്നു‍മായിരുന്നു സെക്രട്ടറി ഓംബുഡ്സ്‍മാനോട് വിശദീകരിച്ചത്. കോർപറേഷനിലെ കരാർ നിയമനത്തിന് കത്തു നൽകിയതിനെക്കുറിച്ച് അന്വേഷിക്കുക, ആര്യ രാജേന്ദ്രൻ മേയറായി ചുമതല‍യേറ്റതു മുതലുള്ള താൽക്കാലിക നിയമനങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുധീർ‍ഷാ പാലോടാണ് ഓംബുഡ്സ്മാനു പരാതി നൽകിയത്.

 

English Summary: Trivandrum corporation letter row 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com