ADVERTISEMENT

കാസർകോട് ∙ തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമ്പോൾ, സമരപ്പന്തലിൽ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാബായി. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടതത്രേ. ഒക്ടോബർ 12നാണു മോഷണം നടന്നത്. കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു നിരാഹാരം നടത്തുന്നതിനിടെയായിരുന്നു സംഭവം. സംഘാടകർ പറഞ്ഞതിനാലാണ് പരാതി നൽകാതിരുന്നതെന്നും ദയാബായി പറഞ്ഞു.

നഷ്ടമായ പണത്തെക്കാളും ആ രേഖകളാണു തിരിച്ചു കിട്ടേണ്ടത്. ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറി ഉൾപ്പെടെയാണു നഷ്ടപ്പെട്ടത്. അതിനു ജീവനെക്കാൾ വിലയുണ്ട്. കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതിൽപ്പെട്ടതാണു പഴ്സിലെ പണമെന്നും അവർ പറഞ്ഞു.

നിരാഹാരത്തിനിടെ വൈകിട്ട് 4ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് പണമടങ്ങിയ ബാഗ് അവിടെ ഉണ്ടായിരുന്നു. അവാർഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്സിലുണ്ടായിരുന്നു. തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിനു തന്റെ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ?. ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസുകാർ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോൾ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ല– ദയാബായി പറഞ്ഞു.

 

English Summary: DayaBai lost diary from protest site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com