ADVERTISEMENT

കണ്ണൂർ∙ 400 ഹൃദയങ്ങൾക്കുകൂടി സൗഖ്യത്തിലേക്കുള്ള വഴി തുറന്ന്, മലയാള മനോരമയുടെ ‘ഹൃദയപൂർവം’ പരിശോധനാ ക്യാംപിനു സമാപനം. മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയുമായി ചേർന്ന് കണ്ണൂർ മലയാള മനോരമയിൽ നടത്തിയ ക്യാംപിൽ, ദിവസങ്ങൾ മാത്രം പ്രായമുള്ളവർ ഉൾപ്പെടെ 63 കുട്ടികളെയും പരിശോധിച്ചു. 

മുൻപത്തെ ക്യാംപുകളിൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ തുടർപരിശോധനകളും നടന്നു. നിർധനരായ ഹൃദ്രോഗികൾക്കു സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതിനു മുന്നോടിയായാണു പരിശോധനാ ക്യാംപ് സംഘടിപ്പിച്ചത്. 

മദ്രാസ് മെഡിക്കൽ മിഷനിൽ സൗജന്യ ശസ്ത്രക്രിയ നടത്താനുള്ളവരുടെ മുൻഗണനാ പട്ടിക ഡോക്ടർമാരുടെ സമിതി തയാറാക്കി. ശസ്ത്രക്രിയയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നവരെ മനോരമയിൽ നിന്നു വിവരമറിയിക്കും. 

ശസ്ത്രക്രിയയ്ക്കു തിരിഞ്ഞെടുക്കപ്പെടുന്നവരുടെയും ഒപ്പം പോകുന്ന സഹായിയുടെയും യാത്രാച്ചെലവുകൾ ഉൾപ്പെടെ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നാണു വഹിക്കുക.

മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.അജിത് മുല്ലശേരി, പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ.കെ.ശിവകുമാർ, സീനിയർ കൺസൽറ്റന്റ് കാർഡിയോ തൊറാസിക് സർജൻ ഡോ.വി.എം.കുര്യൻ, ഡോ.രവി അഗർവാൾ, ഡോ.പ്രതിക്, ഡോ.അശ്വിൻ, ഡോ.പ്രമോദ് സാഗർ, ഡോ.തേജസ്വി പ്രമോദ് എന്നിവർ രണ്ടു ദിവസത്തെ പരിശോധനാ ക്യാംപിനു നേതൃത്വം നൽകി.

 

 

English Summary: Manorama medical camp Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com