മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ല: തരൂർ

shashi-taroor-mar-george-alencheri
കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തിയ ശശി തരൂരിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
SHARE

കൊച്ചി ∙ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കിയില്ലെന്നു ശശി തരൂർ എംപി. തുറമുഖ പദ്ധതി നടപ്പാക്കരുത് എന്ന ആവശ്യം ഒഴികെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച മറ്റു കാര്യങ്ങളെല്ലാം ന്യായമാണ്. വികസനത്തിനു വേണ്ടി ജനങ്ങളെ യോജിപ്പിച്ചു കൊണ്ടുവരണം. വിഴിഞ്ഞം പദ്ധതി വന്നാൽ രാജ്യത്തിനും സംസ്ഥാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണമാണ്. ജനങ്ങൾക്കാണ് അതുവഴി ഗുണം ലഭിക്കുന്നത്. വികസനം ജനങ്ങൾക്കു വേണ്ടതാണെന്നു മനസ്സിലാക്കിക്കൊടുക്കണമെന്നും  അദ്ദേഹം പറഞ്ഞു. 

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർദിനാളുമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്തില്ലെന്നും തരൂർ പറഞ്ഞു.

English Summary: Shashi Tharoor meets Cardinal George Alencherry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.