ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിലെ ഇടതു ഭരണസമിതി 300 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ വിജിലൻസ് കോടതി ജപ്തി ചെയ്ത വസ്തുവകകളിൽ തേക്കടിയിലെ റിസോർട്ടും ഉൾപ്പെടുന്നു. തേക്കടി റിസോർട്സ് അടക്കം 58 വസ്തുവകകളാണ് കോടതി ജപ്തി ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഇടക്കാല ജപ്തി ഉത്തരവിലെ നടപടികൾ മൂന്നുമാസത്തിനകം പൂർത്തിയാവുന്നതോടെ സ്വത്തുവകകൾ സർക്കാർ ഏറ്റെടുക്കും. 

പ്രതികളായ മുൻ ബാങ്ക് മാനേജർ ബിജു കരീം, റബ്കോ കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവർ ചേർന്നു തേക്കടിയിൽ 9 ഏക്കർ സ്ഥലം വാങ്ങി റിസോർട്ട് നിർമാണം തുടങ്ങിയിരുന്നു. 9 കോട്ടേജുകൾ പകുതി പണിത നിലയിലായപ്പോഴാണ് ബാങ്ക് പ്രതിസന്ധി പുറം ലോകം അറിഞ്ഞതും അന്വേഷണം വന്നതും. ഇതോടെ നിർമാണം നിർത്തിവച്ചു.

ബിജുവും ബിയോയുമാണ് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി ഏറ്റവും കൂടുതൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്. അക്കൗണ്ടന്റ് ജിൽസിനും അനധികൃത സ്വത്തുക്കളുണ്ട്. ഇരിങ്ങാലക്കുടയിൽ ബിജോയ് നിർമിച്ചിട്ടുള്ള പെസോ ടവറും ജപ്തിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട സബ് റജിസ്ട്രാർ ഓഫിസിനു കീഴിലുള്ള സ്ഥലങ്ങളാണു കൂടുതലും വാങ്ങിക്കൂട്ടിയത്. മതിലകം, അന്തിക്കാട്, ചാലക്കുടി, വടക്കുംകര എന്നിവിടങ്ങളിലെല്ലാം വാങ്ങിയ സ്ഥലങ്ങളും ഇതിൽ പെടും. കാഷ്യർ റെജി കെ അനിലിന്റെ പേരിലുള്ള 2 സ്ഥലങ്ങളാണു പട്ടികയിലുള്ളത്. ബിജോയിയുടെ ബന്ധുവിന്റെ അക്കൗണ്ടിലെ 15 ലക്ഷം രൂപയടക്കം പ്രതികളുടെ അക്കൗണ്ടുകൾ നേരത്തേ മരവിപ്പിച്ചിരുന്നു.

English Summary: Karuvannur bank confiscation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com