ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിന് 4688 കിലോ ലീറ്റർ (46.88 ലക്ഷം ലീറ്റർ) മണ്ണെണ്ണ കൂടി കേന്ദ്രം അധികമായി അനുവദിച്ചു.  ഈ മണ്ണെണ്ണ സംസ്ഥാനം ഏറ്റെടുക്കുന്നതോടെ ജനുവരി മുതൽ മാർച്ച് വരെ  മത്സ്യബന്ധന മേഖലയ്ക്കും റേഷൻ കാർഡ് ഉടമകൾക്കും ആവശ്യത്തിനു നൽകാൻ തികയും. ഈ സ്റ്റോക്ക് ഉപയോഗിച്ച ശേഷം കൂടുതൽ ആവശ്യപ്പെട്ടാൽ നൽകാൻ സന്നദ്ധമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്. 

ഇതോടെ ഈ മാസം റേഷൻ കാർഡ് ഉടമകൾക്ക് ആവശ്യമെങ്കിൽ അര ലീറ്റർ അധികം മണ്ണെണ്ണ ലഭിക്കാനും സാധ്യത തെളിഞ്ഞു. നിലവിൽ, വൈദ്യുതീകരിച്ച വീടുകളിലെ റേഷൻ കാർഡ് ഉടമകൾക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ ആണ് നൽകുന്നത്. ലീറ്ററിന് 86 രൂപയാണു വില. 

English Summary: More kerosene allotted for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com