സിൽവർലൈൻ ഭൂമി: കൈമാറ്റത്തിന് തടസ്സമില്ലെന്ന് മന്ത്രി

Speed Train Railway Station Realistic Poster
SHARE

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ സർക്കാരിനോ കെ റെയിലിനോ അവകാശമില്ലെന്നതിനാൽ ഭൂമി കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ കരം അടയ്ക്കാനോ റവന്യു രേഖകൾ സമ്പാദിക്കാനോ തടസ്സമില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമിയേറ്റെടുക്കൽ നിയമത്തിലെ 11 (1) വകുപ്പു പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ക്രയവിക്രയത്തിന് നിയന്ത്രണം ഉണ്ടാകൂ. ഭൂമിയേറ്റെടുക്കൽ നിയമത്തിലെ 4(1) പ്രകാരം സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. ഇതു കാരണം ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള നടപടികൾ തടസ്സപ്പെടാൻ പാടില്ലെന്നു വ്യക്തമാക്കി ഈ വർഷം ഏപ്രിൽ 21ന് സർക്കാർ കത്ത് പുറപ്പെടുവിച്ചു. ഇത് ജില്ലാ കലക്ടർമാർക്കും റജിസ്ട്രേഷൻ ഐജിക്കും സഹകരണ റജിസ്ട്രാർക്കും നൽകി.

പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിലെ ഇടപാടുകളിൽ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി എൽദോസ് പി.കുന്നപ്പിള്ളിൽ, കെ.ബാബു, സജീവ് ജോസഫ്, എം.വിൻസെന്റ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി വിശദീകരണം നൽകിയത്. പദ്ധതിക്കായി കണ്ടിൻജൻസി ഫണ്ടിൽ നിന്നു ലഭിച്ച 20.50 കോടി രൂപയിൽ 12 സ്പെഷൽ റവന്യു ഓഫിസുകൾക്കും ജീവനക്കാർക്കുമായി 8.52 കോടി രൂപ ചെലവഴിച്ചു. കേന്ദ്രാനുമതി വൈകുന്ന സാഹചര്യത്തിൽ, ജീവനക്കാരെ താൽക്കാലികമായി മറ്റു പദ്ധതികളിലേക്കു മാറ്റി നിയമിച്ചെന്നും മന്ത്രി പറഞ്ഞു.

English Summary: Minister K. Rajan about Silver Line Project land

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA