ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽ 30 സ്ത്രീകൾക്ക് ഒപ്പമുള്ള വിഡിയോ

rape-india
പ്രതീകാത്മക ചിത്രം
SHARE

മലയിൻകീഴ് (തിരുവനന്തപുരം) ∙ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയന് (29) എതിരെ ഗുരുതരമായ തെളിവുകൾ  കണ്ടെത്തി. ജിനേഷിന്റെ ഫോണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഡിയോ പൊലീസ് കണ്ടെത്തി. പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ കൊടുക്കുന്ന വിഡിയോകളും ഇതിൽ ഉണ്ട്.  മാരകായുധങ്ങളും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ഫോൺ സൈബർ സെല്ലിന് കൈമാറി. പ്രതികൾ ഇപ്പോൾ റിമാൻഡിൽ ആണ്. 

ആറു വർഷം മുൻപും ജിനേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. തന്റെ മൊബൈൽ ഫോൺ നമ്പർ വിവിധ അശ്ലീല വാട്സാപ് ഗ്രൂപ്പുകളിൽ ജിനേഷ് പങ്കുവച്ചതിനെതിരെ യുവതി കേസു കൊടുക്കാൻ തീരുമാനിച്ചപ്പോൾ പാർട്ടിക്കാർ വിഷയത്തിൽ ഇടപെട്ടു. എന്നിട്ടും യുവതി പിന്മാറിയില്ല. ഒടുവിൽ ജിനേഷിന്റെ മാതാപിതാക്കൾ ക്ഷമിക്കണമെന്ന് അപേക്ഷിച്ചപ്പോൾ ഗാന്ധി ഭവനിൽ 25,000 രൂപ അടച്ച് രസീത് കാണിച്ചാൽ പരാതി കൊടുക്കില്ലെന്ന് യുവതി നിലപാടെടുക്കുകയായിരുന്നു. ഈ സംഭവം അന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

English Summary: Rape case: DYFI leader arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS