ADVERTISEMENT

തിരുവനന്തപുരം ∙ കോർപറേഷനിലെ വിവാദ കത്ത് വ്യാജമാണോ എന്ന് അന്വേഷണം നടത്തുന്നത് കൈകാലുകൾ ബന്ധിക്കപ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മേയർ രാജി വയ്ക്കുക, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. കത്ത് വ്യാജമാണോ എന്നു കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിവില്ലാഞ്ഞിട്ടല്ല. സിപിഎം ഇടപെടലിൽ കൈകാലുകൾ ബന്ധിച്ചാണ് അന്വേഷണം.

തിരുവനന്തപുരത്ത്‌ പാർട്ടി ഓഫിസ്‌ റെയ്‌ഡ്‌ ചെയ്‌ത്‌ മേയർ അയച്ച കത്ത്‌ പിടിച്ചെടുക്കേണ്ടതിനു പകരം സെക്രട്ടറിയെ താണു വണങ്ങി ഫോണിലൂടെ മൊഴിയെടുക്കുന്നത്‌ പരിതാപകരമാണെന്നും ഇനിയും പ്രതിഷേധങ്ങൾ തുടരുമെന്നും സതീശൻ പറഞ്ഞു.  പിൻവാതിൽ നിയമനം നടത്താനായി ഒഴിവുകൾ ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ല.സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നാണ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ ഡയറക്‌ടറായത്? തിരുവനന്തപുരം കോർപറേഷനിൽ പെൻഷൻ പറ്റി 9 വർഷം കഴിഞ്ഞിട്ടും ജോലിയിൽ തുടരുന്നവർ ഉണ്ട്. സംസ്ഥാനത്തൊട്ടാകെ ഇതാണ് സ്ഥിതിയെന്നും സതീശൻ പറഞ്ഞു. യുഡിഎഫ്‌ ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ബീമാപള്ളി റഷീദ്‌, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്‌, എ.എ.അസീസ്‌, അനൂപ്‌ ജേക്കബ്‌, ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി, എം.വിൻസന്റ്‌ എംഎൽഎ, വി.എസ്‌.ശിവകുമാർ, എൻ.ശക്തൻ, തോന്നയ്‌ക്കൽ ജമാൽ, ഇറവൂർ പ്രസന്നകുമാർ,  എം.ആർ.മനോജ്‌,   കൊട്ടാരക്കര പൊന്നച്ചൻ, മനോജ്‌, എം.പി.സാജു, ആർ.എസ്‌.ഹരി, കാരയ്‌ക്കാമണ്‌ഡപം രവി, ജി.സുബോധൻ, ജി.എസ്‌.ബാബു, വി.പ്രതാപചന്ദ്രൻ, ടി..ശരത്‌ചന്ദ്ര പ്രസാദ്‌, നെയ്യാറ്റിൻകര സനൽ, മണക്കാട്‌ സുരേഷ്‌, എം.എ.വാഹീദ്‌, വർക്കല കഹാർ തുടങ്ങിയവർ പ്രസംഗിച്ചു. ആറ്റിപ്ര അനിൽ, ചെമ്പഴന്തി അനിൽ, എം.ശ്രീകണ്‌ഠൻ നായർ, വിനോദ്‌സെൻ, ആർ.ഹരികുമാർ, കെ.ജയകുമാർ, ആനക്കുഴി ഷാനവാസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary: V.D. Satheesan about Arya Rajendran letter controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com