ADVERTISEMENT

ഉടുമ്പൻചോല (ഇടുക്കി) ∙ കണ്ടെയ്നർ ലോറിയിൽനിന്നു ലോഡ് ഇറക്കുന്നതിനിടെ ഗ്രാനൈറ്റ് പാളികൾ ദേഹത്തേക്കു വീണ് 2 അതിഥിത്തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ പ്രദീപ് (38), സുധൻ (30) എന്നിവരാണ് മരിച്ചത്. മയിലാടുംപാറ പൊത്തക്കള്ളിയിൽ ഇന്നലെ വൈകിട്ട് നാലരയ്ക്കാണു സംഭവം.

കണ്ടെയ്നർ ലോറിയിൽ നിന്നു മറ്റൊരു ലോറിയിലേക്കു ഗ്രാനൈറ്റ് മാറ്റുന്നതിനിടെയാണ് അപകടം. ഒരു വശത്തായി അടുക്കിവച്ചിരുന്ന ഗ്രാനൈറ്റ് പാളികൾ പ്രദീപിന്റെയും സുധന്റെയും ദേഹത്തേക്കു പതിക്കുകയായിരുന്നു. 250 കിലോഗ്രാം വീതം ഭാരം വരുന്ന 20 പാളികളാണ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. ഇവർ നിന്നിരുന്നതിന്റെ മറുവശത്തും ഗ്രാനൈറ്റ് അടുക്കിയിരുന്നു. ഇതിനിടയിൽ ഞെരിഞ്ഞു പ്രദീപനും സുധനും തൽക്ഷണം മരിച്ചു. നാട്ടുകാരും നെടുങ്കണ്ടം അഗ്നിരക്ഷാസേനയും ഒന്നര മണിക്കൂറോളം ശ്രമിച്ചാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. കണ്ടെയ്നർ ലോറി റോഡിന്റെ ഒരു വശത്തേക്കു ചെരിഞ്ഞു കിടന്നതും തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവും അപകടത്തിനിടയാക്കിയതായി പൊലീസ് പറഞ്ഞു.

English Summary: Two migrant workers died in accident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com