‘ക്രൂഡ് ഓയിൽ മോഷണം’: നൈജീരിയ തിരഞ്ഞടുപ്പുകളിൽ കുരുങ്ങി നാവികരുടെ മോചനം

ship-captives
കപ്പലിലെ ജീവനക്കാർ. (ഫയൽ ചിത്രം)
SHARE

കൊച്ചി∙ നൈജീരിയയിൽ തടവിലായ ഇന്ത്യൻ നാവികർ, അവിടെ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വിഷയം. ക്രൂഡ് ഓയിൽ മോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാന ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ പാർട്ടിയായ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് (എപിസി) നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ഇതിനോടകം രാജ്യാന്തരശ്രദ്ധ നേടിയ നാവികരുടെ അറസ്റ്റ്. 

ക്രൂഡ് ഓയിൽ മോഷണം സജീവമായതു രാജ്യത്തിനു വൻ നഷ്ടമുണ്ടാകുന്നുവെന്ന ആരോപണം വർഷങ്ങളായി നൈജീരിയയിലെ പ്രതിപക്ഷകക്ഷികൾ ഉയർത്തുന്നതാണ്. ഭരണകർത്താക്കൾ ശക്തമായ നടപടിയെടുക്കാത്തതാണു ഇതിനു കാരണമെന്ന  ആരോപണത്തിൽ നിന്നു മുഖം രക്ഷിക്കാനും തിരഞ്ഞെടുപ്പിൽ മേൽക്കൈ ലഭിക്കാനും നാവികരുടെ അറസ്റ്റ് സഹായിക്കുമെന്നാണു ഭരണകക്ഷിയുടെ പ്രതീക്ഷ. നാവികരുടെ മോചനം  നീളുമെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

ഫെബ്രുവരി 25നാണു നൈജീരിയയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സ്, സെനറ്റ് തുടങ്ങിയവയിലേക്കുള്ള തിരഞ്ഞെടുപ്പും അന്നു നടക്കും. മാർച്ച് 11നു നൈജീരിയയിലെ 36 സ്റ്റേറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും 28 സ്റ്റേറ്റുകളിലെ ഗവർണർമാരുടെ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം ‘ക്രൂഡ് ഓയിൽ മോഷണം’ പ്രചാരണായുധമാണ്. 

English Summary: Jailed indian sailors main topic of election campaign in Nigeria

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS