ADVERTISEMENT

അടിമാലി ∙ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിയോടൊപ്പമുള്ള സെൽഫി സഹപ്രവർത്തകനായ യുവാവ് വാട്സാപ് സ്റ്റേറ്റസ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിച്ചു. 3 പേർ അറസ്റ്റിൽ; 2 പേർ കടന്നുകളഞ്ഞു. മച്ചിപ്ലാവ് ചാറ്റുപാറ വരകുകാലായിൽ അനുരാഗ് (27), വാളറ സ്വദേശികളായ മുടവംമറ്റത്തിൽ രഞ്ജിത് (31), കാട്ടാറുകുടിയിൽ അരുൺ (28) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഇരുമ്പുവാൾ, പൈപ്പ്, ബേസ്‌ബോൾ ബാറ്റ്, കേബിൾ എന്നിവ കണ്ടെടുത്തു. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നത്: ഒന്നാം പ്രതിയായ അനുരാഗിന്റെ സഹോദരന്റെ സുഹൃത്താണു പെൺകുട്ടി. പെൺകുട്ടിയുമായുള്ള സെൽഫി സ്റ്റേറ്റസ് ഇട്ട ജീവനക്കാരനെ ഫോണിൽ വിളിച്ച് അനുരാഗ് ഭീഷണിപ്പെടുത്തി. അഭിഷേക് സുഹൃത്തായ വിശ്വജിത്തിനോടു വിവരം പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അനുരാഗും സംഘവും കാറിൽ മാരകായുധങ്ങളുമായെത്തി ടൗണിൽ വിശ്വജിത്തിനെ ആക്രമിച്ചു. എസ്ഐമാരായ കെ.എം.സന്തോഷ്, പ്രശോഭ്, സീനിയർ സിപിഒ ജിബി, പി.എസ്.ദിപു എന്നിവരുടെ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

English Summary: Young men clashed over photo status at Adimali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com