ഇ.പിയുടെ മകന് ഗൾഫിൽ റിഫൈനറി ഉണ്ടെന്ന് സ്വപ്ന; ദുബായിൽ കൂടിക്കാഴ്ച നടത്തി

swapna-suresh-5
സ്വപ്ന സുരേഷ്
SHARE

തിരുവനന്തപുരം ∙ സിപിഎം നേതാവ് ഇ.പി.ജയരാജന്റെ മകൻ ജയ്സണെതിരെ ബെനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും. യുഎഇയിലെ ബെനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സൺ ദുബായിൽ താനുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിന് റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി (റിഫൈനറി) ഉണ്ടെന്നും സ്വപ്ന ആരോപിച്ചു. ജയ്സണും താനും ദുബായിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തു വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൊലീസിന് ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യുഎഇയിലെ ബെനാമി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണു ജയ്സൺ ചർച്ച നടത്തിയത്. ഇ.പി.ജയരാജനും ഈ വിവരം അറിയാമായിരുന്നു. അഭ്യന്തര വകുപ്പിനെ ഈ ഇടപാടിൽ നിന്ന് ഒഴിവാക്കി സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ജയ്സന്റെ ശ്രമം.  അതിനു പിന്നാലെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. പിന്നീട് ഇടപാടിന് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും സ്വപ്ന പറഞ്ഞു.

English Summary: E.P Jayarajan son have refinery in gulf alleges Swapna Suresh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS