ADVERTISEMENT

കണ്ണൂർ ∙ 2014 ൽ ആണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. ഇതിനു കീഴിലാണ് മൊറാഴയിൽ നിർമിച്ച ‘വൈദേകം’ എന്ന റിസോർട്ട്. സ്ഥാപനത്തിൽ ഇപിക്കു രേഖാമൂലം പങ്കില്ല. ഭാര്യ പി.കെ.ഇന്ദിരയും മകൻ പി.കെ.ജയ്സണും ഉൾപ്പെടെ 11 പേർ അടങ്ങിയ ബോർഡ് ഓഫ് ഡയറക്ടേഴ്സാണ് 11 ഏക്കറിൽ സ്ഥാപനം നടത്തുന്നത്.

EP Jayarajan | Photo: SAMEER A HAMEED
ഇ.പി.ജയരാജൻ (Photo: SAMEER A HAMEED)

ഇ.പി.ജയരാജന്റെ മകൻ ജയ്സൺ ആണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചു നൽകിയ കെട്ടിട നിർമാണക്കരാറുകാരനാണു മറ്റൊരു ഡയറക്ടർ. 3 കോടി രൂപയുടെ പ്രവർത്തന മൂലധനത്തോടെ തുടങ്ങിയ സ്ഥാപനത്തിന് 10 കോടി രൂപ വരെ ഓഹരി സ്വീകരിക്കാൻ കഴിയും. ഇതിനകം 6.65 കോടി രൂപ സമാഹരിച്ചതായാണ് രേഖകളിൽ കാണുന്നത്. മന്ത്രിയായിരിക്കെ 2021 ഏപ്രിൽ 28ന് ആണ് ഇ.പി.ജയരാജൻ റിസോർട്ട് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.

English Summary: P Jayarajan against EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com