ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ നിലവിൽ വരുന്ന കേന്ദ്ര സംയോജിത സൗജന്യ റേഷൻ പദ്ധതി പ്രകാരം മഞ്ഞ (എഎവൈ) കാർഡിന് 30 കിലോ അരിയും 4 കിലോ ഗോതമ്പുമാണു സൗജന്യം. ഇവർക്ക് ഒരു കിലോ പഞ്ചസാര മുൻപത്തെ പോലെ 21 രൂപയ്ക്കു തന്നെ ലഭിക്കും.

പിങ്ക് (പിഎച്ച്എച്ച്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പുമാണു സൗജന്യമായി ലഭിക്കുക. മുൻപ് 2 രൂപയ്ക്കാണ് ഇതു നൽകിയിരുന്നത്. ഇവർക്ക് ആകെ ലഭിക്കുന്ന ഗോതമ്പിൽ രണ്ടു കിലോഗ്രാമിനു പകരം 2 പാക്കറ്റ് ആട്ട വിതരണം ചെയ്യുന്നത് പിന്നീട് അറിയിക്കും.

മുൻഗണന ഇതര വിഭാഗത്തിലെ നീല (എൻപിഎസ്) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി 2 രൂപയ്ക്കു മുൻപത്തെ പോലെ നൽകും. വെള്ള (എൻപിഎൻഎസ്) കാർഡ് ഉടമകൾക്ക് ഈ മാസവും 6 കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. ബ്രൗൺ കാർഡിന് 2 കിലോ അരി 10.90 രൂപ നിരക്കിൽ നൽകും.

English Summary: 30 kilo gram rice for yellow ration card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com