ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ ഹരിതകർമ സേനയ്ക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 100% യൂസർഫീ ശേഖരിക്കാൻ യോജ്യമായ നടപടികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാമെന്ന് വ്യക്തമാക്കി പ്രത്യേക ഉത്തരവ് പുറത്തിറക്കി എന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾക്കായി ഹരിതകർമ സേന നൽകുന്ന യൂസർ ഫീ കാർഡ്/രസീതിന്റെ പകർപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിർദേശിക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കി.

യൂസർ ഫീസ് പിരിക്കുന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം തെറ്റിദ്ധാരണാജനകമായ മറുപടി നൽകിയ ഉദ്യോഗസ്ഥനോടു വിശദീകരണം ചോദിക്കുമെന്നു മന്ത്രി അറിയിച്ചു. ഇതിന്റെ ചുവടുപിടിച്ച് നുണപ്രചാരണം നടത്തുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്തി, നിയമനടപടി സ്വീകരിക്കണം. മാലിന്യം നീക്കാൻ ഹരിത കർമ സേനാംഗങ്ങൾ. ചെയ്യുന്ന സേവനം വിലമതിക്കാനാകാത്തതാണ്. ഇതിനു സർക്കാർ ഏർപ്പെടുത്തിയ 50 രൂപ ഫീസ് വലിയ കൊള്ളയാണെന്ന് ചിത്രീകരിക്കുന്നതു ക്രൂരതയാണ്. 

പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർ ഫീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാൻ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. വിപുലമായ നിയമം ഒരുങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.

English Summary: User fee for harithakarma sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com