ADVERTISEMENT

കായംകുളം ∙ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ഭാര്യ ശാരദ മുരളീധരൻ, മകൻ ശബരി എന്നിവർ ഉൾപ്പെടെ ഏഴുപേർക്ക് കാറപകടത്തിൽ പരുക്കേറ്റു. ഇവർ സഞ്ചരിച്ച കാർ ഞായർ രാത്രി ഒന്നോടെ ദേശീയപാതയിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വേണുവിനും ഡ്രൈവർ അഭിലാഷിനും സാരമായ പരുക്കുണ്ട്. ശാരദ, ശബരി, കുടുംബസുഹൃത്തുക്കളായ പ്രണവ്, സൗരവ്, ഗൺമാൻ സുഭാഷ് കുമാർ എന്നിവർക്കു നിസ്സാര പരുക്കേറ്റു.

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഭാര്യയും തദ്ദേശഭരണ അഡിഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ ഉൾപ്പെടെ സഞ്ചരിച്ച കാർ കായംകുളം കൊറ്റുകുളങ്ങരയിൽ ലോറിയുമായി കൂട്ടിയിടിച്ചു തകർന്ന നിലയിൽ. അപകടത്തിൽപ്പെട്ട ലോറി പിന്നിൽ കാണാം. ചിത്രം: മനോരമ
ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഭാര്യയും തദ്ദേശഭരണ അഡിഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ ഉൾപ്പെടെ സഞ്ചരിച്ച കാർ കായംകുളം കൊറ്റുകുളങ്ങരയിൽ ലോറിയുമായി കൂട്ടിയിടിച്ചു തകർന്ന നിലയിൽ. അപകടത്തിൽപ്പെട്ട ലോറി പിന്നിൽ കാണാം. ചിത്രം: മനോരമ

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വേണുവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൂക്കിലെ അസ്ഥിയിൽ പൊട്ടലുണ്ട്. രണ്ടു പല്ലുകൾ ഇളകി. സീറ്റ് ബെൽറ്റ് മുറുകിയതിനാൽ അടിവയറ്റിൽ ചെറിയ മുറിവുണ്ടായി. 

കൊച്ചി ബിനാലെ കണ്ടശേഷം തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്ന ഇവരുടെ കാർ എതിരെ വന്ന ലോറിയുമായാണു കൂട്ടിയിടിച്ചത്. ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് ഏറ്റവും മോശം അവസ്ഥയിലുള്ള ഭാഗത്താണ് അപകടം. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിത്തിരിച്ചപ്പോൾ അപകടത്തിൽ പെട്ടതാണോയെന്നു സംശയിക്കുന്നു. അതേസമയം, കാർ അമിതവേഗത്തിലായിരുന്നെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ നിഗമനം.  

English Summary: Home Secretary V Venu car accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com