ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ വ്യവസായ വകുപ്പിന്റെ ‘സംരംഭക വർഷം’ രാജ്യത്തെ മികച്ച പദ്ധതികളിലൊന്നായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് രാജ്യത്തെ ‘ബെസ്റ്റ് പ്രാക്ടിസ് പദ്ധതി’കളുടെ കൂട്ടത്തിൽ ഇത് അവതരിപ്പിക്കപ്പെട്ടത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തിൽ കേരളത്തിനു പുറമേ, യുപി അവതരിപ്പിച്ച ‘ഒരു ജില്ല, ഒരൊറ്റ ഉൽപന്നം’ പദ്ധതിയും ഉണ്ട്.

കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ ‘സംരംഭക വർഷം’ പദ്ധതി വഴി സംസ്ഥാനത്തു ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഒരു വർഷം കൊണ്ടു ലക്ഷ്യമിട്ടതു 8 മാസം കൊണ്ടു പൂർത്തിയാക്കാനായി.

പദ്ധതിയിൽ ഇതുവരെ 7261.54 കോടിയുടെ നിക്ഷേപങ്ങൾ ഉണ്ടായതായും 1.18 ലക്ഷം സംരംഭങ്ങളും 2.56 ലക്ഷം തൊഴിലും സൃഷ്ടിക്കപ്പെട്ടതായും വ്യവസായ വകുപ്പ് അറിയിച്ചു. 

ഡൽഹിയിൽ നടന്ന യോഗത്തിൽ, ചീഫ് സെക്രട്ടറി വി.പി. ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പ് സെക്രട്ടറി സുമൻ ബില്ല, ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പങ്കെടുത്തു.

 

English Summary: Kerala govt's year of enterprises project selected as best practices model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com