ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ഓഫിസുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങൾ, ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, തിയറ്ററുകൾ, കടകൾ, ചടങ്ങുകൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ നിർബന്ധമാണ്. സ്ഥാപന നടത്തിപ്പുകാരും സംഘാടകരുമാണ് സാനിറ്റൈസറും സോപ്പും വെള്ളവും ഉറപ്പാക്കേണ്ടത്. പൊതുസ്ഥലങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. 

ഈ നിയമങ്ങൾ നിലവിലുണ്ടെന്നും കാലാവധി തീരാറായതു കൊണ്ടു ദീ‍ർഘിപ്പിക്കാനാണ് ഉത്തരവെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിദിന ശരാശരി കേസുകൾ അൻപതിൽ താഴെ ആയിട്ടുണ്ട്. ഞായറാഴ്ച 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

English Summary: Kerala Government makes mask mandatory in public places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com