ADVERTISEMENT

തിരുവനന്തപുരം∙ അടൂർ ഗോപാലകൃഷ്ണൻ പറയുന്ന വാക്കുകളെടുത്ത് അദ്ദേഹത്തെ സമൂഹമാധ്യമങ്ങളിൽ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ വീണ്ടും പഠിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.എ.ബേബി.

Read also: ചീറിപ്പാഞ്ഞെത്തിയ കാറിടിച്ച് അമ്മയും മക്കളും മരിച്ച സംഭവം: യുവാവിന് 5 വർഷം തടവ്

അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷത്തരമാണ് . മലയാള സിനിമയിൽ എന്നും നിലനിന്നിരുന്ന ജാതി വിഭാഗീയതയിൽ നിന്ന് അടൂർ തന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷവും മാറി നിന്നു. പ്രതിഭ കൊണ്ടു മാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി അടൂരിനു പോകേണ്ടി വരാത്തത് – ബേബി ഫെയ്സ്ബുക്കി‍ൽ കുറിച്ചു. 

എം.എ.ബേബിയുടെ വാക്കുകളോട് ശക്തമായി വിയോജിക്കുന്നു. അടൂർ ഗോപാലകൃഷ്ണനെ ആ സ്ഥാപനത്തിൽ നിന്നു പുറത്താക്കണമെന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു.

കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ കുറച്ച് വിദ്യാർഥികളും തൊഴിലാളികളും ഉന്നയിച്ച കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണ്. പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ യൂണിയൻ സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്താൽ തകർക്കപ്പെടുന്ന കാലത്ത് ഈ സ്ഥാപനത്തിന്റെ  വളർച്ച രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

Read also: എട്ടെടുത്ത് കൂളായി മഞ്ജു വാരിയർ; ബിഎംഡബ്ല്യു ബൈക്ക് വാങ്ങും

ഇന്ത്യയിലെ മനു വാദ–അർധ ഫാഷിസ്റ്റ് സർക്കാരിനെതിരെ നിരന്തരം ഉയർന്ന ശബ്ദങ്ങളിൽ ഒന്ന് അടൂരിന്റേതാണ്. വെറും മൗനം കൊണ്ടു മാത്രം അദ്ദേഹത്തിന് നേടാമായിരുന്ന പദവികൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അധ്യക്ഷസ്ഥാനം മാത്രമല്ല. ജീവിതകാലം മുഴുവൻ അടൂർ മതേതരവാദിയായിരുന്നു– ബേബി വ്യക്തമാക്കുന്നു. അതേ സമയം എം.എ. ബേബിയുടെ പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

English Summary: M.A.Baby facebook post supporting Adoor Gopalakrishnan in KR Narayanan Institute controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com