ADVERTISEMENT

തൊടുപുഴ ∙ കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ.ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് (79) അന്തരിച്ചു. ആരോഗ്യ വകുപ്പ് റിട്ട. അഡീഷനൽ ഡയറക്ടറായിരുന്നു. സംസ്കാരം നാളെ 11.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കരൾ‌ സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം. ആറു മാസമായി ആലുവ രാജഗിരി ആശുപത്രിയിൽ പരിചരണത്തിലായിരുന്നു. തിങ്കളാഴ്ചയാണു ഡോ. ശാന്തയെ പുറപ്പുഴയിലെ വീട്ടിലേക്കു മാറ്റിയത്. ഇന്നലെ രാവിലെ രോഗം മൂർഛിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചു.

എറണാകുളം വരാപ്പുഴ പുത്തൻപള്ളി മേനാച്ചേരി പരേതരായ ആന്റണി – റോസക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു മെഡിക്കൽ ബിരുദം നേടി. ഗൈനക്കോളജിസ്റ്റായിരുന്നു. 1967 ഫെബ്രുവരിയിൽ പുറപ്പുഴ പിഎച്ച്സിയിലായിരുന്നു ആദ്യ നിയമനം. തുടർന്നു പണ്ടപ്പിള്ളി പിഎച്ച്സി, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി, തൊടുപുഴ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. തൊടുപുഴ താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായി വിരമിച്ചു. 

മക്കൾ: അപു ജോൺ ജോസഫ് (കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും ഐടി വിങ് സംസ്ഥാന പ്രസിഡന്റും), ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ്, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: ഡോ. അനു ജോർജ് (കട്ടിക്കാരൻ, കോയമ്പത്തൂർ), ഡോ. ജോ ജോസഫ് (മുണ്ടയ്ക്കൽ, കോതമംഗലം), ഉഷ ആന്റണി (പുത്തേട്ട്, പാലാ). ഇന്നു വൈകിട്ട് 4 മുതൽ പുറപ്പുഴയിലെ വസതിയിൽ പൊതുദർശനമുണ്ടാകും.

Read Here: പി.ജെ.ജോസഫ്– ഡോ.ശാന്ത സ്നേഹ‘മുന്നണി’ക്ക് അൻപതാണ്ട് (പി.ജെ.ജോസഫിന്റെയും ഡോ.ശാന്തയുടെയും  50–ാം വിവാഹ വാർഷികത്തിന് മനോരമ പ്രസിദ്ധീകരിച്ച വാർത്ത)

English Summary: PJ Joseph's Wife Dr. Santha Joseph Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com