ADVERTISEMENT

കണ്ണൂർ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണ കണ്ണൂർ അസി സെഷൻസ് കോടതിയിൽ തുടരുന്നു.  മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്യൂരിറ്റി ഓഫിസറായിരുന്ന കൊല്ലം എസ്ബി സിഐഡി ഗ്രേഡ് എസ്ഐ എൻ.രവീന്ദ്രൻ പിള്ളയടക്കം 8 പേരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.  സംഭവസമയം കോട്ടയം എആർ‌ ക്യാംപിലെ സിപിഒ ആയിരുന്ന സെയിനി സെബാസ്റ്റ്യൻ, വയനാട് എആർ ക്യാംപിലെ സിപിഒ വി.പി.മുഹമ്മദ് അജ്നാസ്, ഖാദി ബോർഡ് വൈസ് ചെയർമാന്റെ പിഎ കെ.വി.സുധീർ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.വി.രമേശൻ, ഗ്രേഡ് എസ്ഐ പി.അബ്ദുൽ മജീദ്, സീനിയർ സിപിഒ ടി.വി.ദിനേശ് കുമാർ, സീനിയർ സിപിഒ പി.കെ.സന്തോഷ് കുമാർ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. 30നു വിചാരണ തുടരും.

 2013 ഒക്ടോബർ 27ന് കേരള പൊലീസ് അത്‌ലറ്റിക് മീറ്റ് സമാപന ചടങ്ങിന് എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്കു നേരെ എൽഡിഎഫ് പ്രവർത്തകരുടെ കല്ലേറുണ്ടായത്.

English Summary : Statement taken of 8 peoples about Oommen chandy murder attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com