വിദ്യാർഥിനിക്കും അമ്മയ്ക്കും മർദനമേറ്റ സംഭവത്തിൽ അന്വേഷണം; 2 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നു മന്ത്രി

HIGHLIGHTS
  • മർദനം ലഹരി വിൽപന സംബന്ധിച്ചു പരാതി നൽകിയതിനാൽ
v-sivankutty
SHARE

തിരുവനന്തപുരം ∙ വീടിനു സമീപത്തെ ലഹരി വിൽപനയും ഉപയോഗവും സംബന്ധിച്ചു പരാതി നൽകിയ പ്ലസ് ടു വിദ്യാർഥിനിക്കും അമ്മയ്ക്കും മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബുവിനാണ് അന്വേഷണ ചുമതല. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണം. സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കമാണെന്ന നിലപാടിലാണ് പൊലീസ് ഇപ്പോഴും. പ്രാഥമികാന്വേഷണത്തിൽ വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നു തിരുവനന്തപുരം റൂറൽ ജില്ലാ  പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. മർദനമേറ്റ ലതിക ഇന്നലെ എസ്പിക്കു പരാതി നൽകിയിരുന്നു. പരാതിയെക്കുറിച്ചു വിശദമായി അന്വേഷണം നടത്തുമെന്ന് എസ്പി പറഞ്ഞു. 

വിദ്യാർഥിനിക്കു സുരക്ഷിതമായി സ്കൂളിൽ പോകാനും  വീട്ടിലെത്താനും സുരക്ഷ ഏർപ്പെടുത്തണമെന്നു പൊലീസിനു നിർദേശം നൽകിയതായി ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ് കുമാർ പറഞ്ഞു. കമ്മിഷൻ വെഞ്ഞാറമൂട് പൊലീസിനോട് റിപ്പോർട്ട് തേടി. കുട്ടിയെ മർദിച്ച സംഭവത്തിലും കമ്മിഷന്റെ നിർദേശപ്രകാരം വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.

English Summary : V Sivankutty ordered to enquiry about mother and daughter beaten case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS