തിരഞ്ഞെടുപ്പു പരാജയം: കോൺഗ്രസ് അച്ചടക്കനടപടി ഉപേക്ഷിക്കുന്നു

HIGHLIGHTS
  • കെപിസിസി സമിതി റിപ്പോർട്ട് ആവശ്യപ്പെട്ട് 10 മാസം; ഒരു ഡിസിസി പ്രസിഡന്റും പ്രതികരിച്ചില്ല
Congress-logo
ഫയൽചിത്രം.
SHARE

തിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പരാജയത്തിനു കാരണക്കാരായി കോൺഗ്രസ് അന്വേഷണസമിതികൾ കണ്ടെത്തിയവർക്കെതിരെയുള്ള അച്ചടക്കനടപടി ഉപേക്ഷിക്കുന്നു. കെപിസിസി അച്ചടക്കസമിതി 10 മാസത്തിനിടെ രണ്ടുതവണ നോട്ടിസ് നൽകിയിട്ടും ജില്ലാ പ്രസിഡന്റുമാർ ആരും സഹകരിക്കാത്ത സാഹചര്യത്തിലാണിത്. പകരം, കുറ്റാരോപിതരായ ഇരുനൂറോളം പേരിൽ ഇനിയും തിരുത്താൻ തയാറാകാത്തവരെ ഇപ്പോൾ നടക്കുന്ന പാർട്ടി പുനഃസംഘടനയിൽ പരിഗണിക്കരുതെന്ന ശുപാർശ നൽകും. 

കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയം അന്വേഷിക്കാൻ മേഖല തിരിച്ച് മൂന്നു കമ്മിറ്റികളെ കെപിസിസി നിയോഗിച്ചിരുന്നു. ഘടകകക്ഷികൾ മത്സരിച്ച ചില മണ്ഡലങ്ങളിലെ പരാജയത്തിനു കോൺഗ്രസ് പ്രവർത്തകരുടെ ഇടപെടലുണ്ടായെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ അതും അന്വേഷിച്ചു. 

കുറ്റാരോപിതരുടെ ഒരു വർഷത്തെ സംഘടനാപ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് നൽകാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ കെപിസിസി അച്ചടക്കസമിതി കഴിഞ്ഞ ഏപ്രിലിൽ ഡിസിസി പ്രസിഡന്റുമാരോട് നിർദേശിച്ചു. 10 ദിവസത്തിനകം നൽകാൻ ആവശ്യപ്പെട്ട റിപ്പോർട്ട് 10 മാസമായിട്ടും ഒരു ഡിസിസി പ്രസിഡന്റും നൽകിയില്ല. ഇതിനിടയിൽ ഒരു വട്ടം രേഖാമൂലം ഓർമപ്പെടുത്തുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കും തുടങ്ങാനിരിക്കെ ഇനി റിപ്പോർട്ട് ലഭിച്ചാലും, നടപടികളിലേക്കു കടക്കാൻ പറ്റിയ സമയമല്ലെന്നാണു വിലയിരുത്തൽ. 

English Summary: Congress disciplinary action not to be executed for loss in Assembly Elections 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS