ADVERTISEMENT

അടിമാലി∙ സമൂഹമാധ്യമത്തിൽ തത്സമയ ദൃശ്യം പ്രചരിപ്പിച്ചു യുവാവ് സ്വന്തം വീടിനു തീവച്ചു. അടിമാലി ദേവിയാർ മുക്ക് സ്വദേശി പുത്തൻപുരയ്ക്കൽ ഡെൽമൻ (19) ആണ് ഇന്നലെ രാവിലെ വീട് തീയിട്ട് നശിപ്പിച്ചത്. സമൂഹമാധ്യമം വഴി ലൈവ് നൽകിയ ശേഷം ആയിരുന്നു, വീട്ടിൽ കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് പുലർച്ചെ 6ന് വീടിനു തീയിട്ടത്. 

വീട്ടിൽ ഉണ്ടായിരുന്ന യുവാവിന്റെ പിതാവ് ഡാനിയേൽ വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ സംഭവം അറിഞ്ഞ അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് തീ പൂർണമായും കെടുത്തിയത്. പൊലീസ് എത്തിയതോടെ യുവാവ് കടന്നുകളഞ്ഞു. ഇതിനിടെ സമീപത്തുള്ള നെടിയകാലായിൽ രതീഷിന്റെ വീടിനും തീയിടാൻ യുവാവ് ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.

English Summary: Man put his house on fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com