കൊച്ചി ∙ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ചതിൽ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായുള്ള ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരായാണു സ്വപ്ന സുരേഷും കൂട്ടുപ്രതി പി.എസ്.സരിത്തും മൊഴി നൽകിയത്. ഇവരുടെ മൊഴിയുടെ വെളിച്ചത്തിൽ മറ്റൊരു കൂട്ടുപ്രതിയായ സന്ദീപ് നായരെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇഡിയുടെ നീക്കം.
English Summary: Enforcement Directorate asks swapna suresh to submit evidences regarding life mission project bribe