മോദി ഡോക്യുമെന്ററി: പാർട്ടി പദവികൾ രാജിവച്ച് അനിൽ ആന്റണി

anil-antony-5
അനിൽ ആന്റണി.Image.Facebook
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാടു തള്ളിയ അനിൽ ആന്റണി പാർട്ടി പദവികൾ രാജിവച്ചു. പ്രാഥമികാംഗത്വം രാജിവച്ചിട്ടില്ല. മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ നാഷനൽ കോഓർഡിനേറ്ററുമായിരുന്നു.

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന അനിലിന്റെ ട്വീറ്റാണ് വിവാദമായത്. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും താൻ പറഞ്ഞതിനെ വളച്ചൊടിച്ചതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും അനിൽ ഇന്നലെ പറഞ്ഞു.

English Summary: KPCC Degital Media Convenor Anil Antony resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS