ADVERTISEMENT

തിരുവനന്തപുരം ∙ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.

സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ അധികാരമുള്ള വിഷയത്തിൽ സംസ്ഥാനത്തിനു മാത്രമായി നിയമ നിർമാണം നടത്താനാവില്ല. കേന്ദ്രവുമായി ആലോചിക്കാതെ നിയമനിർമാണം സാധ്യമല്ല. അങ്ങനെ അല്ലായിരുന്നു എങ്കിൽ താൻ ബില്ലിൽ ഒപ്പിടുമായിരുന്നു.

സർക്കാരുമായി പോരിന് ഇല്ല. ഇതല്ലാതെ മുന്നിൽ മറ്റു വഴികൾ ഇല്ല. നിയമ നിർമാണം നടത്താനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. അതു ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതു കോടതി വിധികൾ മാനിച്ച് ആയിരിക്കണം. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവ് അല്ല. തെറ്റുകൾ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നുമില്ല.

ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച വിവാദത്തിൽ ഗൂഢാലോചന ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ ജി 20 അധ്യക്ഷ പദവി ഏറ്റെടുത്തതിനു പിന്നാലെയാണ് വിവാദം ഉണ്ടായത്. ലോകനേതാവായി ഇന്ത്യ മാറുമ്പോൾ നിരാശ ഉണ്ടാകാം. ഇന്ത്യ തകരുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പ്രചാരണത്തിനു പിന്നിൽ. രാജ്യത്തിന്റെ യശസ്സ് കളങ്കപ്പെടുത്താനാണ് ശ്രമം.

സുപ്രീം കോടതി വിധിക്കു മുകളിലാണോ ബിബിസിയുടെ അഭിപ്രായം? സുപ്രീം കോടതി വിധിയെക്കാൾ ബിബിസിയുടെ അഭിപ്രായത്തെ മാനിക്കുന്നവർക്ക് അതാകാം. കേരളത്തിൽ ചിലർ ഈ വിഷയത്തിന് അമിത പ്രാധാന്യം നൽകുന്നത് അദ്ഭുതപ്പെടുത്തുന്നതായും ഗവർണർ പറഞ്ഞു.

ഗവർണറുടെ വിരുന്നിന് മുഖ്യമന്ത്രിയെത്തും

സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. വൈകുന്നേരം രാജ്ഭവനിൽ ഗവർണർ നടത്തുന്ന വിരുന്നു സൽക്കാരത്തിനും മുഖ്യമന്ത്രി എത്തും. നാളെ മുഖ്യമന്ത്രി കൊൽക്കത്തയിലേക്കു പോകും. രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനു ഗവർണർ ക്ഷണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.

English Summary: Governor Arif Mohammad Khan to send chancellor bills to president of india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com