ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത വർഷത്തെ വാർഷികപദ്ധതിയിൽ 10 അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്കായി സർക്കാർ 360 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം തുറമുഖം, കേരള റെയിൽ വികസന കോർപറേഷൻ, കൊച്ചിയിലെ റെയിൽവേ വികസനം, കണ്ണൂർ വിമാനത്താവളത്തിന്റെ പശ്ചാത്തല സൗകര്യവികസനം, ദേശീയ ഗെയിംസിന്റെ ആന്യുറ്റി പദ്ധതി, കൊച്ചിയിലെ സംയോജിത ജലഗതാഗതസംവിധാനം, കോടതികളുടെ സൗകര്യം വർധിപ്പിക്കൽ, സർക്കാർ കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനം, മലയാളം, സാങ്കേതിക, ഓപ്പൺ സർവകലാശാലകൾക്ക് ക്യാംപസ് നിർമാണവും വികസനവും, ദേശീയപാത കൊല്ലം-ആലപ്പുഴ ബൈപാസ് എന്നിവയാണ് ഇൗ പദ്ധതികൾ. 

സംസ്ഥാന പദ്ധതി വിഹിതമായ 30,370 കോടിയും കേന്ദ്രാവിഷ്‌കൃത പദ്ധതിക്കുള്ള കേന്ദ്രവിഹിതമായ 8259.19 കോടിയും ചേർത്ത് 38,629.19 കോടി രൂപയുടേതാണ് അടുത്ത വാർ‌ഷികപദ്ധതി. 8258 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം. 5 ഘട്ടങ്ങളിലായി 3,500 കിലോമീറ്റർ സംസ്ഥാനപാത നാലുവരിയാക്കും. മണ്ണെണ്ണ ഉപയോഗിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ പെട്രോൾ, ഡീസൽ എന്നിവയിലേക്ക് മാറ്റും. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് പുതിയ മാർഗങ്ങൾ കണ്ടെത്താൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.

English Summary: Annual project fund Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com