ADVERTISEMENT

തിരുവനന്തപുരം ∙ ഇടതുമുന്നണിയിൽ ചർച്ച നടക്കുന്നില്ലെന്നും അതിൽ സങ്കടമുണ്ടെന്നും കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി.ഗണേഷ് കുമാർ. ‘മുന്നണിയിൽ ആരോഗ്യപരമായ ചർച്ചകൾ കുറവാണ്. ചർച്ചകളിൽ അജണ്ടയ്ക്കു പുറമേ ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അതും കേൾക്കണം. എന്റെ പാർട്ടിയിൽ അങ്ങനെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. തനിക്കുശേഷം പ്രളയമെന്ന രീതി ശരിയല്ല. വികസനരേഖയെക്കുറിച്ചു  പാർട്ടിയുടെ അഭിപ്രായം ഒന്നര മാസം മുൻപ് എകെജി സെന്ററിൽ അറിയിച്ചിരുന്നു. എന്നാൽ മുന്നണി യോഗത്തിൽ അതേക്കുറിച്ചു ചർച്ച ഉണ്ടായില്ല. യോഗത്തിൽ പങ്കെടുത്തവരുടെ തിരക്കു കൊണ്ടാകാം ചർച്ച ഒഴിവാക്കിയത്’– ഗണേഷ് പറഞ്ഞു. 

ചെലവു കുറയ്ക്കേണ്ട മേഖലകളിലെല്ലാം അതിനുള്ള നടപടി  വേണം. കിഫ്ബി ഉദ്യോഗസ്ഥരുടെ അനാവശ്യ നിർദേശങ്ങൾ പദ്ധതികളുടെ ചെലവു വർധിപ്പിക്കുന്നുണ്ട്.

മറ്റു വകുപ്പുകൾ ഒരു ലക്ഷം രൂപയ്ക്കു പൂർത്തിയാക്കുന്ന പദ്ധതികൾക്ക് കിഫ്ബി ഒന്നര ലക്ഷം രൂപവ രെ ചെലവഴിക്കുന്നു. കിഫ്ബിയിലെ ഓരോ ഉദ്യോഗസ്ഥനും നാട്ടിൽ കേൾക്കാത്ത  ആശയങ്ങളുമായി വരും. കിഫ്ബിയിലെ കൺസൽറ്റൻസികളും ചെലവു വർധിപ്പിക്കുന്നുണ്ട് –ഗണേഷ് പറഞ്ഞു.

English Summary: Ganesh Kumar disappointed with LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com