ന്യൂഡൽഹി ∙ ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ ഫെബ്രുവരി 27നു നടത്താൻ നിശ്ചയിച്ചിരുന്ന ഉപതിരഞ്ഞെടുപ്പു മരവിപ്പിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിനെ ക്രിമിനൽ കേസിൽ ശിക്ഷിച്ചതു കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണു നടപടിയെന്നു കമ്മിഷൻ അറിയിച്ചു.
ഹൈക്കോടതി നടപടിയെത്തുടർന്നു ഫൈസലിന്റെ അയോഗ്യത മാറിയിരുന്നു. ഹൈക്കോടതിയിലെ അപ്പീലിൽ തീർപ്പുണ്ടാകുംവരെയാണു ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്. ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീം കോടതിയും തിരഞ്ഞെടുപ്പു കമ്മിഷനോട് നിർദേശിച്ചു.
Read Also: ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ
ഇതിനിടെ, ശിക്ഷാ നടപടി മരവിപ്പിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയുടെ അടിയന്തര പ്രാധാന്യം ഇന്നലെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ഉന്നയിച്ചു. തുടർന്ന് ഹർജി അടുത്തയാഴ്ച പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
English Summary: EC will not issue notification for Lakshadweep bypoll