ADVERTISEMENT

തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ ലഭിച്ച പരാതി സംബന്ധിച്ച് അടിയന്തരമായി വിശദീകരണം നൽകണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരള സർവകലാശാലാ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.

പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ചു പുനഃപരിശോധിക്കണമെന്നും ചിന്തയുടെ ഗൈഡും മുൻ പിവിസിയുമായ പി.പി.അജയകുമാറിന്റെ ഗൈഡ്ഷിപ് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

ചിന്തയുടെ പ്രബന്ധത്തിലെ ‘വാഴക്കുല’യെക്കുറിച്ചുള്ള പരാമർശം അടങ്ങുന്ന ഖണ്ഡികയിൽ മാത്രം 12 അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ഉണ്ടെന്നു കമ്മിറ്റി കുറ്റപ്പെടുത്തി. ആശയങ്ങളും മറ്റു രചനകളുടെ കോപ്പിയാണെന്നും ആരോപിച്ചു.

English Summary: Chintha Jerome PHD controversy: Governor seeks report from Kerala University VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com