കെ.വി.തോമസിന്റെ നിയമനം; മറുപടി നൽകാതെ മുഖ്യമന്ത്രി

kv-thomas-pinarayi-vijayan
SHARE

തിരുവനന്തപുരം∙ കേരളത്തിന്റെ പ്രതിനിധിയായി ഡൽഹിയിൽ കാബിനറ്റ് പദവിയിൽ കെ.വി.തോമസിനെ നിയമിച്ചതിനെക്കുറിച്ചു നിയമസഭയിലെ ചോദ്യത്തിനു മറുപടി നൽകാതെ മുഖ്യമന്ത്രി. നിയമനത്തിന്റെ സാഹചര്യവും ശമ്പളവും സംബന്ധിച്ച് എൻ.ഷംസുദ്ദീനാണു ചോദ്യമുന്നയിച്ചത്. തോമസിന്റെ ചുമതലകളെക്കുറിച്ചുള്ള സണ്ണി ജോസഫിന്റെ ചോദ്യത്തിനും മറുപടിയുണ്ടായില്ല. നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യമായതിനാൽ സഭയിൽ നേരിട്ടു മറുപടി പറയില്ല. മറുപടി ലഭ്യമാക്കുകയാണു ചെയ്യുക. മറ്റു പല ചോദ്യങ്ങൾക്കും മറുപടി നൽകിയ മുഖ്യമന്ത്രി ഈ ചോദ്യങ്ങളെ അവഗണിച്ചു.

സിൽവർലൈൻ പദ്ധതിയിൽ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്കു തുടർനടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. എന്നാൽ ജനങ്ങളുടെ ആശങ്കയും എതിർപ്പും ദൂരീകരിച്ചു മാത്രമേ ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോവുകയുള്ളൂ. കെ ഫോൺ പദ്ധതി 2023 മാർച്ച് 31ന് അകം പൂർത്തിയാക്കും. സൗജന്യ കണക്‌ഷൻ നൽകാനായി ഇതുവരെ 7020 ഗുണഭോക്താക്കളെ കണ്ടെത്തിയെന്നും ഇവർക്കു കണക്‌ഷൻ നൽകാൻ 70 ലക്ഷം രൂപ അനുവദിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

English Summary : Chief minister Pinarayi Vijayan silent about K V Thomas appointment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS